നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി

google news
tiger

പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പോബ്സൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിക്കുസമീപംവരെ എത്തി. പിന്നീട് കാട്ടിലേക്കു തിരികെപോയി. 

നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയ പുലിയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ സാന്നിധ്യവും ഈ പ്ര​ദേശങ്ങളിൽ ഉണ്ടായിരുന്നു.