ശബരിമല പമ്പയിൽ പുലിയിറങ്ങി
Dec 9, 2024, 23:48 IST
ശബരിമല : പമ്പയിൽ പുലിയിറങ്ങി പന്നിയെ പിടിച്ചു. പമ്പാ ഗണപതി ക്ഷേത്രത്തിന് സമീപമാണ് പുലിയിറങ്ങിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ഗസ്റ്റ് ഹൗസിന് സമീപത്ത് നിന്നുമാണ് പുലി പന്നിയെ പിടിച്ചത്. പുലിയെ കണ്ട് ഭക്തർ ബഹളം വച്ചതിനെ തുടർന്ന് പുലി കാട്ടിലേക്ക് മറഞ്ഞു.