തൃശ്ശൂരിൽ മോ​ഷ​ണ കേ​സി​ൽ വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

google news
arrest1

മാ​ള: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. അ​ടി​മാ​ലി വ​ട​ക്കേ വെ​ള്ള​ത്തൂ​വ​ൽ ആ​യി​രം​ദേ​ശം ച​ക്കി​യ​ങ്ക​ൻ പ​ത്മ​നാ​ഭ​നെ​ (64) ആ​ണ് മാ​ള എ​സ്.​എ​ച്ച്.​ഒ സു​നി​ൽ പു​ളി​ക്ക​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ള സെ​ന്‍റ് സ്റ്റെ​ൻ​സി​ലാ​വോ​സ് ഫൊ​റോ​ന ച​ർ​ച്ച്, പൊ​യ്യ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ച​ർ​ച്ച് എ​ന്നി​വ​ട​ങ്ങ​ളി​ലെ മോ​ഷ​ണ കേ​സ​ന്വേ​ഷ​ണ​മാ​ണ് ഇ​യാ​ളി​ലേ​ക്ക്​ എ​ത്തി​ച്ച​ത്. പൊ​യ്യ പ​ള്ളി​യി​ൽ​നി​ന്ന് 27,000 രൂ​പ​യും മാ​ള പ​ള്ളി​യി​ൽ​നി​ന്ന് 30,000 രൂ​പ​യും മോ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പ​ക​ൽ ബ​സി​ൽ സ​ഞ്ച​രി​ച്ച് ഏ​തെ​ങ്കി​ലും സ്ഥ​ല​ത്ത് ഇ​റ​ങ്ങി പ​രി​സ​രം നി​രീ​ക്ഷി​ച്ച് രാ​ത്രി മോ​ഷ്ടി​ക്കു​ന്ന​താ​ണ്​ രീ​തി.

കേ​ര​ള​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി കൊ​ല​പാ​ത​കം, ഭ​വ​ന​ഭേ​ദ​നം, മോ​ഷ​ണം എ​ന്നി​വ​യ​ട​ക്കം 50ഓ​ളം കേ​സു​ക​ളി​ൽ ഇ​യാ​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്.​ഐ​മാ​രാ​യ കെ.​എം. സൈ​മ​ൺ, സി.​കെ. സു​രേ​ഷ്, സീ​നി​യ​ർ സി.​പി.​ഒ വി​നോ​ദ് കു​മാ​ർ, അ​ഭി​ലാ​ഷ്, ന​വീ​ൻ, ഷ​ഗി​ൻ, വി​പി​ൻ​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
 

Tags