തൃശ്ശൂരിൽ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തലയോട്ടിയും അസ്ഥി കഷണങ്ങളും ‌‌‌കണ്ടെത്തി

police8
police8

തൃശൂര്‍: തൃശ്ശൂര്‍ ചാലക്കുടിയില്‍ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. പണി തീരാത്ത വാണിജ്യ സമുച്ചയത്തിൽ തലയോട്ടിയും അസ്ഥി കഷണങ്ങളുമാണ് കണ്ടെത്തിയത്. ചാലക്കുടി മാര്‍ക്കറ്റിന് പിറകിലുള്ള പണിതീരാത്ത കെട്ടിടത്തിനകത്താണ് അസ്ഥികൂടം കണ്ടെത്തിയത്.

പുരുഷൻ്റെതെന്ന് കരുതുന്ന വസ്ത്രങ്ങൾ പരിസരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഫൊറൻസിക് സംഘം ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തും. അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് പരിശോധന പുരോഗമിക്കുന്നു

Tags