തൃശൂരില്‍ ക്ഷേത്രത്തില്‍ കതിന പൊട്ടിത്തെറിച്ച്പൊള്ളലേറ്റ വയോധികന്‍ മരിച്ചു

kathina

തൃശൂര്‍: തൃശൂരില്‍ ക്ഷേത്രത്തില്‍ കതിന  പൊട്ടിത്തെറിച്ച് വെടിമരുന്ന് പുര കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഒളരിക്കര ദേവസ്വം ജീവനക്കാരന്‍ അവിണിശേരി സ്വദേശി മേടത്ത് വീട്ടില്‍ ഗിരിജന്‍ (72) ആണ് മരിച്ചത്.

ഒളരിക്കര ക്ഷേത്രത്തില്‍ ആചാരവെടി  പൊട്ടിക്കുന്നതിനിടെ കഴിഞ്ഞദിവസമായിരുന്നു  അപകടം. കതിന പൊട്ടിക്കുന്നതിനിടെ അബദ്ധത്തില്‍ തീ തെറിച്ച് സമീപത്തെ വെടിമരുന്നിന് തീ പിടിക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ  ഇന്നലെ പുലര്‍ച്ചെ ആയിരുന്നു മരണം.

Tags