തൃശൂര്‍ പൂരം കലക്കല്‍ വിവാദം ; പൊലീസിന് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്

'Thrissur Pooram will have to be shifted to the field'; Thiruvampadi Devaswom against High Court guidelines in Ana Ezhunnallip
'Thrissur Pooram will have to be shifted to the field'; Thiruvampadi Devaswom against High Court guidelines in Ana Ezhunnallip

പൊലീസിന് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായി. 

പൊലീസിന് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. എഡിജിപി മനോജ് എബ്രഹാം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.

വനം, തദ്ദേശം, ഫയര്‍ഫോഴ്‌സ്, ജില്ലാ ഭരണ കൂടം, എക്‌സ്‌പ്ലോസീവ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയാണ് എഡിജിപി മനോജ് എബ്രഹാം അന്വേഷിച്ചത്. ഇതിലാണ് പൊലീസ് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയത്. ത്രിതല അന്വേഷണത്തിലെ ഒരു അന്വേഷണമാണ് ഇതോടെ പൂര്‍ത്തിയായത്. 20 ശുപാര്‍ശയോടെയാണ് റിപ്പോര്‍ട്ട് കൈമാറിയത്. വെടികെട്ട് നടത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് വെടികെട്ടിന് അനുമതി നല്‍കിയാല്‍ നിയന്ത്രണം ദേവസ്വങ്ങള്‍ ഏറ്റെടുക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags