തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് സര്‍ക്കാരും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും:ക്ഷേത്ര സംരക്ഷണ സമിതി
തൃശൂര്‍: ക്ഷേത്ര ഭരണത്തിലും സംവിധാനങ്ങളിലും സര്‍ക്കാരിന്റെ കൈകടത്തല്‍ അവസാനിപ്പിക്കണമെന്ന് സമൂഹം ആവശ്യപ്പെടുന്ന കാലഘട്ടത്തില്‍ ദുരുദ്ദേശപരമായ ലക്ഷ്യങ്ങളോടെയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തൃശൂര്‍ പൂരം നടത്തിപ്പിന് നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശിവപേരൂര്‍.
വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ തറവാടക ഭീമമായി ഉയര്‍ത്തിയതും ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് തുടങ്ങിയ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചതും സര്‍ക്കാരിന്റെ ശത്രുതാപരമായ നിസഹകരണത്തിനു തെളിവാണ്. പൂരപ്രേമികളെയും ക്ഷേത്ര വിശ്വാസികളെയും വേദനിപ്പിച്ചുകൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക ബിംബങ്ങളിലെ ഏറ്റവും ഉന്നതമായ തൃശൂര്‍ പൂരത്തെ അലങ്കോലപ്പെടുത്തുകയും മുടക്കുകയും ചെയ്യുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം കേരള സര്‍ക്കാരിനും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനുമാണെന്ന് സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.