തൃശൂര്‍ പൂരം കൊടിയേറ്റം 13ന്

thrissur

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ കൊടിയേറ്റം 13ന് നടക്കും. ഘടകക്ഷേത്രങ്ങളായ ലാലൂരില്‍ രാവിലെ എട്ടിനും 8.15നും ഇടയിലും അയ്യന്തോളില്‍ 11നും 11.15ന് ഇടയിലും കൊടിയേറ്റം നടക്കും. ആതിഥേയരായ തിരുവമ്പാടിയില്‍ 11.30നും 11.45ന് ഇടയിലും പാറമേക്കാവില്‍ ഉച്ചയ്ക്ക് 12നും 12.15നും ഇടയിലും കൊടിയേറ്റം നടക്കും. ചെമ്പൂക്കാവില്‍ വൈകിട്ട് 6 6.15, പനമുക്കുംപള്ളിയില്‍  6.156.30, പൂക്കട്ടിക്കരയില്‍ 6.15  6.30, കണിമംഗലത്ത് 6   6.15, ചൂരക്കാട്ട്ക്കാവില്‍ 6.45 7, നെയ്തലക്കാവില്‍ 8   8.15നും കൊടിയേറും.

17ന് വൈകിട്ട് ഏഴിനാണ് സാമ്പിള്‍ വെടിക്കെട്ട്. 18ന് രാവിലെ 10ന് തെക്കേ നട തുറക്കല്‍. 18ന് രാവിലെ 10ന് ആനച്ചമയ പ്രദര്‍ശനവും നടക്കും. 19നാണ് തൃശൂര്‍ പൂരം. രാവിലെ ആറിന് ചെറുപൂരങ്ങള്‍ തുടങ്ങും. രാവിലെ 11ന് മഠത്തില്‍ വരവ്, ഉച്ചയ്ക്ക് രണ്ടിന് ഇലഞ്ഞിത്തറ മേളം. വൈകിട്ട് ആറിന് വര്‍ണക്കാഴ്ചയൊരുക്കുന്ന പൂരം കുടമാറ്റം. 20ന് പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട്. രാവിലെ ആറിന് പകല്‍പ്പൂരം. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ദേവിമാര്‍ ഉപചാരം ചൊല്ലി പിരിയും.

Tags