തൃശൂരിൽ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

Kannur rape case turning point Girl's father accused in POCSO case
കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനിതാ ജീവനക്കാരിയെയാണ്

തൃശൂര്‍: അതിരപ്പിള്ളി കൊന്നക്കുഴിയിൽ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. 

 ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം വി വിനയരാജിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് അതിരപ്പിള്ളി പൊലീസ് അറിയിച്ചു.

കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനിതാ ജീവനക്കാരിയെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായ എം വി വിനയരാജിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ മാസം 23 ന് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. 
 

Share this story