തൃശ്ശൂരിൽ പോക്സോ കേസിൽ പ്രതിക്ക് പത്തു വർഷം തടവ്
തൃശൂർ: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. എറണാകുളം ചെറായി തൊണ്ടിത്തറയിൽ വീട്ടിൽ കൃഷ്ണരാജിനെയാണ് തൃശൂർ അതിവേഗ പോക്സോ കോടതി ജഡ്ജി ജയപ്രഭു ശിക്ഷിച്ചത്. 2016ൽ കുട്ടിയുമായി പരിചയപ്പെട്ട പ്രതി ആദ്യം വയനാട്ടിലുള്ള ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പലതവണ പീഡിപ്പിച്ചതായാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി മുൻ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. വിവേകാനന്ദൻ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എ. സുനിത, അഡ്വ. ഋഷിചന്ദ് എന്നിവർ ഹാജരായി.