തൃശൂർ ഇത്തവണ സുരേഷ് ഗോപി എടുക്കുമോ? ലീഡ് 30000 കടന്നു; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കെ മുരളീധരൻ

suresh

തിരുവനന്തപുരം: തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ​ഗോപിയ്ക്ക് മുന്നേറ്റം. ലീഡ് 30000 കടന്നു. 30284 വോട്ടുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. എൽ‍ഡിഎഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാറാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. 

വിജയം ഉറപ്പിച്ച സുരേഷ് ​ഗോപിയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് യു ഡി എഫ് സിറ്റിം​ഗ് എംപി ടി.എൻ പ്രതാപനെ മാറ്റി വടകര എംപിയായ കെ. മുരളീധരനെ തൃശൂരിലേക്ക് കൊണ്ടുവന്നത്. എന്നാൽ യു ഡി എഫിന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് സുരേഷ് ഗോപി മുന്നേറുന്നത്.  


 

Tags