തൃശ്ശൂരിൽ വൈദ്യുതക്കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

dead
dead

വടക്കാഞ്ചേരി: തൃശ്ശൂരിൽ വൈദ്യുതക്കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വടക്കാഞ്ചേരി വിരുപ്പാക്ക സ്വദേശി ഷെരീഫാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ ഷെരീഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നിക്കായി വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനം.

ഷെരീഫ് മരിച്ചുകിടന്നതിന്റെ അരികിലൂടെ വൈദ്യൂതി ലൈൻ വലിച്ചിട്ടുണ്ട്. മറ്റാരെങ്കിലും വെച്ച കെണിയിൽ വീണതാണോ അതോ ഷെരീഫ് കെണിയൊരുക്കുമ്പോൾ വീണ് മരിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

 

Tags