തൃശ്ശൂരിൽ ഇരുമ്പുതൂണ് തലയില്‍ വീണ് വെല്‍ഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

google news
death

തൃശൂര്‍: വിയ്യൂര്‍ പാടുക്കാടുള്ള ആനപ്പറമ്പിലെ ഷെഡില്‍ നവീകരണ പ്രവര്‍ത്തികള്‍ക്ക് ഇടയില്‍ ഇരുമ്പുതൂണ് മറിഞ്ഞ് തലയില്‍ വീണ് വെല്‍ഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. പുതൂര്‍ക്കര പുല്ലഴി അരിയക്കല്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സനല്‍ (32) ആണ് മരിച്ചത്. 

അവിവാഹിതനാണ്. അമ്മ: ഷീല. സഹോദരന്‍: ഷനില്‍. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം  മൃതദേഹം വടൂക്കര ശ്രീനാരായണ ശ്മശാനത്തില്‍ സംസ്‌കരിച്ചു. 

വെള്ളിയാഴ്ച ഉച്ചയോടുകൂടിപാടുക്കാടുള്ള ആനപ്പറമ്പിലെ ഷെഡിന്റെ  നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുതിന്റെ ഭാഗമായി വെല്‍ഡിങ് നടത്തുമ്പോള്‍ 100 കിലോയോളം തൂക്കം വരുന്ന ഇരുമ്പുതൂണ് ശരീരത്തിലേക്ക് മറിഞ്ഞ് വീഴുകയും അതില്‍ ഉണ്ടായിരുന്ന കൂര്‍ത്ത കമ്പി തലയില്‍ തുളഞ്ഞു കയറുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വിയ്യൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
 

Tags