തൃശ്ശൂരിൽ പാടത്ത് മീന്‍ പിടിക്കാന്‍ പോയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു
death

തൃശൂര്‍: പുതുക്കാട: പഞ്ചായത്തിലെ കണ്ണമ്പത്ത് വെള്ളക്കെട്ടില്‍ മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. നാലാം വാര്‍ഡായ കണ്ണമ്പത്ത് പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന്‍ ബാബുവാണ് (53) മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളോടൊപ്പം പാടത്ത് മീന്‍ പിടിക്കാന്‍ പോയതായിരുന്നു. 

പാടത്ത് മീന്‍ പിടിക്കെ ബാബുവിനെ കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഭാര്യ: സിന്ധു. മക്കള്‍: അനൂജ, ആല്‍വിന്‍. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 

Share this story