പ​ണം ഇ​ര​ട്ടി​പ്പി​ക്ക​ൽ ; തൃശ്ശൂരിൽ ര​ണ്ടു​ല​ക്ഷം ത​ട്ടി​യ പ്ര​തി​ക​ൾ അറസ്റ്റിൽ

google news
arrest1

 
തൃ​ശൂ​ർ: പ​ണം നി​ക്ഷേ​പി​ച്ചാ​ൽ ഇ​ര​ട്ടി​പ്പി​ച്ചു ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് കു​റ്റു​മു​ക്ക് സ്വ​ദേ​ശി​യി​ൽ​നി​ന്ന് ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യ കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ​കൂ​ടി പി​ടി​യി​ൽ. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ഏ​രി​ന്‍റെ പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ത​ഷ്​​രീ​ഫ് (24), പ​ര​പ്പ​ന​ങ്ങാ​ടി, പൊ​ക്കു​വി​ന്റെ പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ പി.​പി. ജം​ഷാ​ദ്, പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി പൂ​ഴി​ക്കാ​ര​വ​ൻ വീ​ട്ടി​ൽ പി. ​ഫ​ലാ​ൽ (30) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ർ സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

കേ​സി​ലെ ഒ​ന്നാം പ്ര​തി ജ​നീ​ഷ് ജ​ബ്ബാ​റി​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൂ​ട്ടാ​ളി​ക​ളാ​യ മൂ​ന്നു പ്ര​തി​ക​ളാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

കു​റ്റു​മു​ക്ക് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ ടെ​ലി​ഗ്രാം അ​ക്കൗ​ണ്ട് വ​ഴി ജെ​സ്സി എ​ന്ന് പേ​ര് പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ടു​ത്തി കാ​ർ അ​പ്പോ​യ്മെ​ന്റ് -റെ​ന്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഏ​ജ​ന്റാ​ണെ​ന്നും, ഈ ​സ്ഥാ​പ​ന​ത്തി​ൽ പ​ണം നി​ക്ഷേ​പി​ച്ച് ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് പ​ല​ത​വ​ണ​ക​ളാ​യി 2,00,841 രൂ​പ അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പ​ണം തി​രി​ച്ചു​ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ത​ട്ടി​പ്പ് മ​ന​സ്സി​ലാ​ക്കി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ടു ന​ട​ന്ന വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​സി​ലു​ൾ​പ്പെ​ട്ട നാ​ലു പ്ര​തി​ക​ളേ​യും പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ഷ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ വി​നോ​ദ് എ​ൻ. ശ​ങ്ക​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ വി.​ബി. അ​നൂ​പ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags