തൃശ്ശൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
arrest


 
തൃശൂര്‍ : മെട്രോ നഗരങ്ങളില്‍ നിന്നു വന്‍തോതില്‍ സിന്തറ്റിക്ക് ലഹരിമരുന്ന് കടത്തി കേരളത്തില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. ബംഗ്‌ളൂരു ബല്ലന്തൂരില്‍ വസ്ത്രങ്ങള്‍ തേച്ചു കൊടുക്കുന്ന ഷോപ്പ് നടത്തുന്ന ചാവക്കാട് മണത്തല സ്വദേശി ഹാദിരകത്ത് വീട്ടില്‍ ബര്‍ഹനുദ്ദീന്‍ (26)  നെയാണ് 200 ഗ്രാം എം.ഡി.എം.എയുമായി  മണ്ണുത്തി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശശിധരന്‍പിള്ളയും സംഘവും അറസ്റ്റ് ചെയ്തത്.

പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ആറ് ലക്ഷത്തോളം രൂപ വിലവരും. ആറു മാസമായി ബംഗളൂരുവില്‍ നിന്നു ഇയാള്‍  മയക്കുമരുന്ന് കൊണ്ടുവന്ന് തൃശൂര്‍, എറണാകുളം ജില്ലകളില്‍ വില്‍പ്പന നടത്തുകയായിരുന്നു.  

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട്  സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യയ്ക്ക് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒല്ലൂര്‍ എ.സി.പി: കെ.സി. സേതുവും ഷാഡോ പോലീസ് സംഘവും  നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചു വരുകയായിരുന്നു. ടൂറിസ്റ്റ് ബസില്‍ ലഹരിമരുന്നുമായി വന്ന ഇയാളെ  മണ്ണുത്തിയില്‍ വെച്ച് പോലീസ് പിടികൂടി. ഇയാളുടെ ബന്ധങ്ങളെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നു.

മണ്ണുത്തി പോലീസ്‌സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍, കെ.എസ്.ജയന്‍,   സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജിത, അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, നിരാജ്‌മോന്‍, ഷാഡോ പോലീസ് എസ്.ഐ. മാരായ തൃശൂര്‍ ജില്ലാ ലഹരിവിരുദ്ധ സേനാംഗങ്ങളായ എസ്.ഐ: എന്‍.ജി. സുവ്രതകുമാര്‍, റാഫി, രാകേഷ്, ഗോപാലകൃഷ്ണന്‍, ജീവന്‍, പഴനിസാമി, പ്രദീപ്, ശരത്, ആശിഷ്, സുജിത് ലികേഷ്, വിപിന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ്  പിടികൂടിയത്.  കോടതി റിമാന്റ് ചെയ്തു.

Share this story