തൃക്കാക്കരയിൽ സിൽവർ ലൈൻ ചർച്ചയാകും ; മന്ത്രി പി രാജീവ്
p rajeev

തൃക്കാക്കരയിൽ സിൽവർ ലൈൻ ചർച്ചയാകുമെന്ന് മന്ത്രി പി രാജീവ്. തൃക്കാക്കരയിൽ എല്ലാവർക്കും സ്വീകാര്യനായ എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും. ആശയക്കുഴപ്പം സൃഷ്‌ടിച്ചത്‌ മാധ്യമങ്ങളെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇടതു വേദിയിൽ എത്തണോ എന്ന് തീരുമാനിക്കേണ്ടത് കെ വി തോമസാണ്. വികസനത്തെ പിന്തുണയ്ക്കുന്ന ആർക്കും ഒപ്പം വരാമെന്നും മന്ത്രി വ്യക്തമാക്കി.

തൃക്കാക്കര സ്ഥാനാര്‍ത്ഥിയെ പരമാവധി വേഗം പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനമാണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്നത്, കെ റെയില്‍ ചര്‍ച്ച എൽഡിഎഫ് ന് അനുകൂലമാകും. വികസന രാഷ്ട്രീയത്തിനൊപ്പമാണ് തൃക്കാക്കരയിലെ ജനങ്ങള്‍, തൃക്കാക്കരയിലുള്ളവര്‍ കെ റെയിലിന് അനുകൂലമാണ്. വികസന രാഷ്ട്രീയത്തെ പിന്തുണച്ച് എല്ലാ രാഷട്രീയ പാര്‍ട്ടികളില്‍ നിന്നും ഇടതുപക്ഷത്തിന് പിന്തുണ ലഭിക്കുമെന്നും മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

Share this story