തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : മുന്നിൽനിന്ന് നയിക്കാൻ മുഖ്യമന്ത്രി, ക്യാംപ് ചെയ്‌ത് പ്രചാരണം
cm pinarayi vijayan silverline

കൊച്ചി: തൃക്കാക്കര മണ്ഡലത്തിൽ ഇടത് മുന്നണിക്കായി തിരഞ്ഞെടുപ്പ് ഏകോപനം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തും. മണ്ഡലത്തിൽ ക്യാംപ് ചെയ്‌തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഏകോപനം. ഭരണപരമായ അത്യാവശ്യങ്ങൾക്ക് മാത്രം തിരുവനന്തപുരത്തേക്ക് പോകും.

ലോക്കൽ കമ്മിറ്റികളിൽ പങ്കെടുത്തുകൊണ്ടാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഏകോപനം. സിൽവർ ലൈൻ അടക്കമുള്ള വിഷയങ്ങൾ ഉയർത്തി തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് നേരിടുന്ന സർക്കാരിന് വിജയം ഏറെ അഭിമാനകരമാണ്. അതിനാലാണ് തൃക്കാക്കരയിൽ വിജയിച്ച് നൂറ് തികയ്‌ക്കാൻ മുഖ്യമന്ത്രി നേരിട്ട് കളത്തിലിറങ്ങുന്നത്.

തൃക്കാക്കര ഈസ്‌റ്റ്‌ ഉൾപ്പടെ മൂന്ന് ലോക്കൽ കമ്മിറ്റികളിൽ മുഖ്യമന്ത്രി പങ്കെടുത്തു. ഓരോ കമ്മിറ്റികൾക്ക് കീഴിലും അഞ്ച് എംഎൽഎമാർ കൂടി പങ്കെടുക്കുന്നുണ്ട്. പാർട്ടിയുടെ 60 എംഎൽഎമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തുന്നുണ്ട്. ആവേശം വോട്ടെടുപ്പ് പൂർത്തിയാകും വരെ മുന്നോട്ട് കൊണ്ടുപോകാനാണ് നീക്കം. എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്ത മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. കുടുംബയോഗങ്ങളിലും എംഎൽഎമാരും മന്ത്രിമാരും പങ്കെടുക്കും.

Share this story