തൃക്കാക്കര ബലാത്സംഗക്കേസിൽ സിഐ സുനുവിനോട് അവധിയിൽ പോകാൻ നിർദേശം

sunu
തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയായ സുനു ഇന്ന് രാവിലെയാണ് ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ തിരികെ പ്രവേശിച്ചത്. 

കോഴിക്കോട്: തൃക്കാക്കര ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ സിഐ പി ആര്‍ സുനുവിനോട് അവധിയിൽ പോകാൻ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആണ് അവധിയിൽ പോകാൻ നിർദേശം നൽകിയത്.

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയായ സുനു ഇന്ന് രാവിലെയാണ് ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ തിരികെ പ്രവേശിച്ചത്.  പീഡനക്കേസിൽ ആരോപണ വിധേയനായ സുനുവിനെ ഒരാഴ്ച്ച മുൻപാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മതിയായ തെളിവുകളുടെ അഭാവത്തിൽ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു.

ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൻ ഇൻസ്പെക്ടർ പി ആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു.

Share this story