കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

police8

കണ്ണൂര്‍ മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇടവേലിക്കലിലെ സുനോബ്, റിജിന്‍, ലതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂര്‍ അയ്യല്ലൂരില്‍ ആണ് സംഭവം. 

ബസ് സ്റ്റോപ്പില്‍ ഇരിക്കുമ്പോഴാണ് മൂന്നുപേര്‍ക്കും വെട്ടേറ്റത്. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരിക്കെറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടി വി രാജേഷും നേതാക്കളും ആശുപത്രിയില്‍ എത്തി. പ്രദേശത്തു തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു എന്നാണ് വിവരം. മട്ടന്നൂര്‍ പൊലീസ്  കേസെടുത്തു അന്വേഷണം തുടങ്ങി.

Tags