വാഹന പാര്‍ക്കിങിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ; പിവി അന്‍വറിനെതിരെ പ്രതിഷേധവുമായി വനം വകുപ്പ് ജീവനക്കാര്‍

pv anwar
pv anwar

തിരുവനന്തപുരം: വാഹന പാര്‍ക്കിങിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ പ്രതിഷേധവുമായി വനം വകുപ്പ് ജീവനക്കാര്‍. എംഎല്‍എ ഭീഷണിപെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കേരള ഫോറസ്റ്റ് പ്രോട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വിമര്‍ശിച്ചു.

വനം വകുപ്പ് ജീവനക്കാര്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടാകണം. നിയമത്തില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ ഭേദഗതികള്‍ വരുത്താന്‍ അധികാരമുള്ളത് പി.വി അന്‍വര്‍ അംഗമായ നിയമ നിര്‍മ്മാണ സഭക്കാണ്. ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് ഏതറ്റം വരെ പോകുന്നതിനും ഒരുക്കമാണെന്ന് ഓരോ അംഗങ്ങള്‍ക്കും ഉറപ്പും നല്‍കുന്നുവെന്നും സംഘടന വ്യക്തമാക്കി.

Tags