കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ല : ഇഡി

google news
Thomas Isaac

തിരുവനന്തപുരം : കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കിനെതിരെ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ്. തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ഹൈക്കോടതിയില്‍. സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക് നല്‍കിയ ഹര്‍ജിയ്‌ക്കെതിരെ ഇഡി സത്യവാങ്മൂലം സമര്‍പ്പിച്ചു.

ആവശ്യപ്പെട്ട രേഖകള്‍ പോലും തോമസ് ഐസക് നല്‍കാന്‍ തയാറാകുന്നില്ലെന്ന് ഇഡി ആരോപിച്ചു. കേസ് അന്വേഷിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഇക്കാര്യത്തില്‍ ഹൈക്കോടതിയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്നും ഇഡി പറയുന്നു. അതേസമയം തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം എബ്രഹാമും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

ഇഡി വേട്ടയാടുകയാണെന്നും, സിംഗിള്‍ ഉത്തരവിന് വിരുദ്ധമായാണ് സമന്‍സ് അയച്ചുതന്നുമാണ് ഇരുവരുടെയും വാദം. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) ചട്ട ലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് അഞ്ചാം തവണയും ഇ ഡി നോട്ടിസ് അയച്ചിരുന്നു.

അന്വേഷണം നിശ്ചലമാക്കാന്‍ കിഫ്ബിയും തോമസ് ഐസക് അടക്കമുള്ള എതിര്‍കക്ഷികളും ബോധപൂര്‍വം ശ്രമിക്കുന്നതായി ഇഡി ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

Tags