തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതി; തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്

thomas issac
നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് താക്കീത്. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്, ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുത് എന്നാണ് താക്കീത്.

യുഡിഎഫിന്‍റെ പരാതിയിൽ തോമസ് ഐസക്കിന്‍റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടി.
അതേസമയം ഇന്ന് കളക്ട്രേറ്റിലെത്തി തോമസ് ഐസക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കുടുംബശ്രീ പ്രവർത്തകർ ആണ് കെട്ടിവയ്ക്കാൻ തുക നൽകിയിരിക്കുന്നത്.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാരോപിച്ച് യുഡിഎഫ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.

Tags