'മസാലബോണ്ട് കേസില്‍ നാളെ ഇഡിക്കു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാം' : ഹൈക്കോടതി
Feb 12, 2024, 20:57 IST
![Thomas Isaac](https://keralaonlinenews.com/static/c1e/client/94744/uploaded/8e8009c5efd4445a221a057571c21298.gif?width=823&height=431&resizemode=4)
എറണാകുളം: മസാലബോണ്ട് കേസില്‍ നാളെ ഇഡിക്കു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി.നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തോമസ് ഐസക്കിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടിത ഇങ്ങിനെ പറഞ്ഞത്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
താന്‍ കിഫ്ബി വൈസ് ചെയര്മാന് മാത്രമെന്ന് തോമസ് ഐസക്ക് കോടതിയില്‍ വ്യക്തമാക്കി.വേറെ ആരെയും ഇഡി സമന്‍സ് നല്കി വിളിച്ചുവരുത്തുന്നതായി തോന്നുന്നില്ല എന്തിനാണ് ഈ പുതിയ സമന്‍സ് എന്നതു വ്യക്തം അല്ല .തോമസ് ഐസക്കിനായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ജയദീപ് ഗുപ്ത ഹാജരായി. ഹര്‍ജി അമെന്‍ഡ് ചെയ്യാന്‍ കിഫിബിയുംഅപേക്ഷ കൊടുത്തു. കോടതി അത് അംഗീകരിച്ചു.തോമസ് ഐസക്കിന്റെ ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും, കിഫ്ബിയുടെ ഹര്‍ജി വെളളിയാഴചത്തേക്ക് മാറ്റി.