ഉറക്കം ഒഴിച്ചാണ് ഈ കവിത എഴുതിയത് ; മുഖ്യമന്ത്രിയെ കുറിച്ച് സ്തുതി ഗീതമെഴുതിയ കവി ചിത്രസേനന്‍
ആ കവിത വ്യക്തി സ്തുതി അല്ല.
ഉറക്കം ഒഴിച്ചാണ് ഈ കവിത എഴുതിയതെന്ന് മുഖ്യമന്ത്രിയെ കുറിച്ചുള്ള സ്തുതി ഗീതമെഴുതിയ കവി ചിത്രസേനന്‍. മുഖ്യമന്ത്രിയെ കുറിച്ച് പാട്ട് എഴുതിയപ്പോള്‍ അംഗീകാരം ലഭിച്ചു. പി ഹണി ആവശ്യപ്പെട്ടിട്ടാണ് പാട്ട് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.
ഉറക്കം ഒഴിച്ചാണ് ഈ കവിത എഴുതിയത്. ആ കവിത വ്യക്തി സ്തുതി അല്ല. ഇഎംഎസിനെ കുറിച്ചും കവിത എഴുതിയിരുന്നു. പാട്ട് മുഖ്യമന്ത്രിക്ക് ഇഷ്ടമായെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിത്രസേനന്‍ പറഞ്ഞു.
പിണറായി എന്ന് കേട്ടപ്പോള്‍ പല ചാനലുകള്‍ക്കും പ്രശ്നം ഉണ്ടായി. തന്റെ ജോലിയുമായി കവിതയ്ക്ക് ബന്ധമില്ല. തന്റെ നിയമനം ഇതിലേക്ക് വലിച്ചിഴച്ചതാണ്. നാളെ ജോലി നിര്‍ത്തി പോകാന്‍ ആവശ്യപ്പെട്ടാല്‍ നിര്‍ത്തുമെന്നും ചിത്രസേനന്‍ പറഞ്ഞു.
സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് പാട്ട് ഇറക്കിയത്. ധനകാര്യ വകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ രചിച്ച പാട്ടിന് നിയമവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ എസ് വിമലാണ് സംഗീതം നല്‍കിയത്. സമരധീര സാരഥിയെന്നും കാവലാളെന്നും പടനായകനെന്നുമെല്ലാം പാട്ടില്‍ മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നുണ്ട്.