ഈ തെരഞ്ഞെടുപ്പ് ഫലം അസാധാരണമല്ല, അടിയന്തരാവസ്ഥ കാലത്ത് 20ല്‍ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ടെന്ന് എംബി രാജേഷ്

MB Rajesh

അടിയന്തരാവസ്ഥ കാലത്ത് 20ല്‍ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ടെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അസാധാരണ വിധിയല്ലെന്നും മന്ത്രി എം ബി രാജേഷ്. 
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും സമാന വിധിയുണ്ടായി. തുടര്‍ന്ന് വിശകലനം ചെയ്ത് കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തിരിച്ചുവന്നു. ജനാധിപത്യത്തില്‍ ഇതെല്ലാം സാധാരണമാണ്. പരമാധികാരികള്‍ ജനങ്ങളാണെന്നും എം ബി രാജേഷ് പറഞ്ഞു. 

ദേശീയതലത്തില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമ്പോള്‍ തൃശൂരില്‍ ബിജെപി വിജയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ കേരളത്തില്‍ 20 സീറ്റിലും വിജയിച്ചതും എം ബി രാജേഷ് ഓര്‍മിപ്പിച്ചു.

Tags