തിരുവോണം ബമ്പര്‍ വലിയ പിന്തുണയോടെ ജനം ഏറ്റെടുത്തെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
kn balagopal
ഗതാഗത മന്ത്രി ആന്റണി രാജു, വികെ പ്രശാന്ത് എംഎല്‍എ എന്നിവരും ഗോര്‍ക്കിഭവനിലെ ചടങ്ങിനെത്തി.ഒന്നാം സമ്മാനം തിരുവനന്തപുരത്ത് നിന്നും വിറ്റ ടിക്കറ്റിനും

തിരുവോണം ബമ്പര്‍ വലിയ പിന്തുണയോടെ ജനം ഏറ്റെടുത്തെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വെച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗതാഗത മന്ത്രി ആന്റണി രാജു, വികെ പ്രശാന്ത് എംഎല്‍എ എന്നിവരും ഗോര്‍ക്കിഭവനിലെ ചടങ്ങിനെത്തി.ഒന്നാം സമ്മാനം തിരുവനന്തപുരത്ത് നിന്നും വിറ്റ ടിക്കറ്റിനും. രണ്ടാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിനുമാണ് ലഭിച്ചത്. ഈ വർഷത്തെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം തിരുവനന്തപുരം പഴവങ്ങാടിയിൽ നിന്ന് വിറ്റുപോയ നമ്പറിന്. TJ750605 എന്ന ഭാ​ഗ്യ നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്.

 തങ്കരാജ് എന്ന ഏജന്റാണ് ബമ്പർ അടിച്ച ടിക്കറ്റ് വിറ്റത്. കോട്ടയം ജില്ലയിൽ നിന്ന് വിറ്റുപോയ TG 270912 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669,TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ നമ്പറുകൾക്കുമാണ് ലഭിച്ചത്.

Share this story