തിരുവനന്തപുരത്ത് അറുപത്തി മൂന്ന്കാരനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു

google news
stabbed

തിരുവനന്തപുരം : ശ്രീകാര്യത്ത് അറുപത്തി മൂന്ന്കാരനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. മുൻ കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് സോണൽ മാനേജറായിരുന്ന ചെമ്പഴന്തി ഇടത്തറ പണയിൽത്തറ വീട്ടിൽ ചന്ദ്രശേഖരൻ നായർ (63) ക്കാണ് കുത്തേറ്റത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കഴുത്തിന് പിന്നിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബന്ധുക്കളായ രണ്ട് യുവാക്കൾ വീട്ടിലെത്തുകയും ചന്ദ്രശേഖരൻ നായരെ ക്രൂരമായി മർദിക്കുകയും കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് കുത്തിയതായും പോലീസ് പറഞ്ഞു. നേരത്തേയുണ്ടായിരുന്ന കുടുംബവഴക്കിനെ തുടർന്നുള്ള വാക്ക് തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

Tags