തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

google news
mdma,kannur

വ​ലി​യ​തു​റ: വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ണ്ണാ​ന്തു​റ​യി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ജോ​ണ്‍ ബാ​പ്​​റ്റി​സ്റ്റി​നെ (24) ആ​ണ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​രി​ശോ​ധ​ന​യി​ല്‍ 80 ഗ്രാം ​എ.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​താ​യാ​ണ് പ്ര​തി​യി​ല്‍നി​ന്ന്​ ല​ഭി​ച്ച വി​വ​രം. ഇ​തി​ന്റെ ഉ​റ​വി​ടം പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.

എ​സ്.​എ​ച്ച്.​ഒ അ​ശോ​ക് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ അം​ബ​രീ​ഷ്, ശ്യാ​മ​കു​മാ​രി, ജ​യ​കു​മാ​ര്‍, അ​രു​ണ്‍, അ​നീ​ഷ്, രാ​ജീ​വ് എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags