തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം
ksrtc

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം. കാട്ടാക്കട ഡിപ്പോയിലെ ബിജു ഇ കുമാറിനെയാണ് ബൈക്ക് യാത്രികനായ അജി മർദ്ദിച്ചത്. ബസിനകത്ത് കയറിയാണ് ഡ്രൈവറെ മർദ്ദിച്ചത്.

അജിയെ നെയ്യാർ ഡാം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മദ്യപിച്ചെത്തിയാണ് പ്രതി ഡ്രൈവറെ മർദ്ദിച്ചത്. ഇന്ന് വൈകിട്ട് മൂന്നരക്കാണ് സംഭവം നടന്നത്. മർദ്ദനത്തിന് ഇടയാക്കിയ കാരണം വ്യക്‌തമല്ല.

Share this story