തിരുവനന്തപുരത്ത് സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് ഭിന്നശേഷിക്കാരന് ദാരുണാന്ത്യം

accident-alappuzha
accident-alappuzha

തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ദാരുണാന്ത്യം. കടമ്പാട്ടുകോണം സ്വദേശിയായ വിപിൻ ലാൽ (28) ആണ് മരിച്ചത്. കച്ചേരി ജംങ്ഷനിൽ കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് വിപിൻ ലാലിന്‍റെ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.

ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. ബസിന്‍റെ അമിത വേഗതയാണ് അപകടകാരണം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ വിപിൻ ലാലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബസും ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags