തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവം ; ആശുപത്രിയിലെത്തി ആരോഗ്യമന്ത്രി

veena
veena

വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ തിരുവനന്തപുരം എസ്എടി ആശുപത്രി ആരോഗ്യമന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി. വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ ഉന്നത സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചിരുന്നു.

'അടിയന്തരമായി ആരോഗ്യവകുപ്പ് ശ്രദ്ധിച്ചത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രയാസമുണ്ടാകരുത് എന്നാണ്. ഐസിയു ഉള്‍പ്പെടുന്ന ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കില്‍ വൈദ്യുതി മുടങ്ങിയിരുന്നില്ല. വിവരമറിഞ്ഞയുടന്‍ വൈദ്യുതി മന്ത്രിയുമായും പിഡബ്ല്യുഡി സെക്രട്ടറിയുമായും സംസാരിച്ചിരുന്നു. വിഷയത്തില്‍ സാങ്കേതിക വിദ?ഗ്ധരുടെ ഉന്നത സമിതി അന്വേഷണം നടത്തും. ബാക്കപ്പ് ജനറേറ്ററിന് സംഭവിച്ചത് എന്താണെന്ന് കണ്ടെത്തണം. നിലവില്‍ കുട്ടികളടക്കം ആശുപത്രിയിലുള്ളവര്‍ സുരക്ഷിതരാണ്. കറന്റ് പോയ വിവരം ആശുപത്രി അധികൃതര്‍ എത്ര മണിക്കാണ് അതത് വകുപ്പുകളെ അറിയിച്ചതെന്ന് അന്വേഷിക്കും. ഏതെങ്കിലും വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കൃത്യമായ നടപടി സ്വീകരിക്കും. ബാക്കപ്പ് സപ്പോര്‍ട്ടില്‍ രണ്ട് തവണ പ്രശ്‌നമുണ്ടായത് തീര്‍ച്ചയായും അന്വേഷിക്കും', മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ വൈദ്യുതി തടസത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. ജനറേറ്റര്‍ ഉപയോ?ഗിച്ച് വൈദ്യുതി പുനസ്ഥാപിച്ചു. 

Tags