തിരുവനന്തപുരം നാലാഞ്ചിറയിൽ നിന്നും കാണാതായ 12കാരനെ കണ്ടെത്തി

google news
police8

തിരുവനന്തപുരം : നാലാഞ്ചിറയിൽ നിന്നും കാണാതായ 12കാരനെ കണ്ടെത്തി. കോൺവെന്‍റ് ലൈനിലെ വീട്ടിൽനിന്നും കാണാതായ കുട്ടിയെ കുറവംകോണത്തുനിന്നാണ് കണ്ടെത്തിയത്.

നേരത്തെ പരിചയമുള്ളയാൾ കുട്ടിയെ തിരിച്ചറിയുകയായിരുന്നു. റോഡിലൂടെ നടന്ന് പോകുന്നത് കാണുകയും വീട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു.

രാവിലെ ആറു വരെ കുട്ടി വീട്ടിൽ ഉണ്ടായിരുന്നെന്ന് പിതാവ് പറഞ്ഞിരുന്നു. കുട്ടിക്കായി വീട്ടുകാരും പ്രദേശവാസികളും തിരച്ചിൽ നടത്തി. ഫലമില്ലാതിരുന്നതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചിരുന്നു.

Tags