ആദ്യമായിട്ടാണ് മുസ്ലിം വിഭാഗത്തിൽ ഇല്ലാത്തയാൾ വഖഫിൻ്റെ ഭാഗമാകുന്നത് ; മന്ത്രി പി രാജീവ്

p rajeev  - minister
p rajeev  - minister

ബില്ലോടു കൂടി മുനമ്പം പ്രശ്നം അവസാനിക്കുമെങ്കിൽ നാളെ രാജ്യസഭ കൂടി പാസാക്കിയാൽ സമരവും അവസാനിക്കേണ്ടതല്ലേ എന്നും അദ്ദേഹം പ്രതികരിച്ചു

തിരുവനന്തപുരം :  ആദ്യമായിട്ടാണ് മുസ്ലിം വിഭാഗത്തിൽ ഇല്ലാത്തയാൾ വഖഫിൻ്റെ ഭാഗമാകുന്നതെന്ന് വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി രാജീവ്. വഖഫ് ഭേദഗതി ബില്ലിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.  മുനമ്പം പരിഹരിക്കാൻ വേണ്ടി ബിൽ കൊണ്ടുവന്ന രീതിയിലാണ് കേരളത്തിലെ ചർച്ചകൾ നടക്കുന്നത്. ബില്ലോടു കൂടി മുനമ്പം പ്രശ്നം അവസാനിക്കുമെങ്കിൽ നാളെ രാജ്യസഭ കൂടി പാസാക്കിയാൽ സമരവും അവസാനിക്കേണ്ടതല്ലേ എന്നും അദ്ദേഹം പ്രതികരിച്ചു.

വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു ലോക്സഭയിൽ വച്ച ബില്ലിന്മേൽ 12 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ എതിർത്ത് വോട്ട് ചെയ്തു. പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന എല്ലാ ഭേദഗതികളും നിർദ്ദേശങ്ങളും ശബ്ദ വോട്ടെടുപ്പിലൂടെയും ഇലക്ട്രോണിക് വോട്ടെടുപ്പിലൂടെയും തള്ളി. മുസ്ലിം വിഭാഗത്തിൻ്റെ ഉന്നമനത്തിന് വേണ്ടിയാണ് ബിൽ കൊണ്ടുവന്നതെന്ന അവകാശവാദം ആണ് ഭരണപക്ഷം ഉന്നയിച്ചത്.

Tags

News Hub