തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി

thiruvananthapuram medical college
thiruvananthapuram medical college

രോഗിയുടെ കൂട്ടിരിപ്പുകാര്‍ മെയില്‍ നഴ്സിനെ ആക്രമിച്ചുവെന്നാണ് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. രോഗിയുടെ കൂട്ടിരിപ്പുകാര്‍ മെയില്‍ നഴ്സിനെ ആക്രമിച്ചുവെന്നാണ് പരാതി. ജഗില്‍ ചന്ദ്രന്‍ എന്ന നഴ്സ് ആണ് പരാതിക്കാരന്‍. വെള്ളിയാഴ്ചയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. 

നവാസ് (52) എന്ന രോഗിക്കൊപ്പം പത്തില്‍ കൂടുതല്‍ കൂട്ടിരിപ്പുകാര്‍ ഉണ്ടായിരുന്നെന്നും ചികിത്സയ്ക്ക് ബുദ്ധിമുട്ട് നേരിട്ടതിനാല്‍ രണ്ടുപേര്‍ മാത്രം നിന്നിട്ട് ബാക്കിയുള്ളവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ജഗില്‍ പരാതിയില്‍ പറയുന്നു. ഇതില്‍ പ്രകോപിതരായ കൂട്ടിരിപ്പുകാര്‍ കൂട്ടം ചേര്‍ന്ന് തെറിപറയുകയും തല്ലുകയുമായിരുന്നെന്നും പിടിച്ചുമാറ്റാന്‍ ചെന്ന ഡ്യൂട്ടിയുള്ള നഴ്സിനെയും സംഘം തെറിവിളിച്ചെന്നും പരാതിയിലുണ്ട്. 

സംഭവത്തില്‍ മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് ഉണ്ടായതായും തക്കതായ നടപടികള്‍ സ്വീകരിക്കണമെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സൂപ്രണ്ടന്റിന് നല്‍കിയ പരാതിയില്‍ ജഗില്‍ ചന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിക്കാനൊരുങ്ങുകയാണ് ഗവ.നഴ്സസ് യൂണിയന്‍. 

Tags

News Hub