തിരുവനന്തപുരത്ത് പോളണ്ടിൽ ജോലി വാഗ്​ദാനം നൽകി​ 20 ലക്ഷം തട്ടി

google news
JOB

തിരുവനന്തപുരം : പോ​ള​ണ്ടി​ൽ ജോ​ലി​ക്ക് വി​സ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ്​ വി​ശ്വ​സി​പ്പി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​നം പ​ല​രി​ൽ നി​ന്നാ​യി 20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്താ​യി പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് ത​ട്ടി​പ്പി​നി​ര​യാ​യ പാ​ലാ ഇ​ട​മ​റ്റം വ​ര​കി​ൽ ഹൗ​സി​ൽ ഡാ​നി തോ​മ​സ് ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ളേ​ജ് മ​ഠ​ത്തു​വി​ള ലെ​യ്​​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് പ​രാ​തി. പോ​ള​ണ്ടി​ലേ​ക്ക്​ വി​സ ത​ര​പ്പെ​ടു​ത്താ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഡാ​നി തോ​മ​സി​ന്‍റെ​യും സു​ഹൃ​ത്തി​ന്‍റെ​യും മ​റ്റ് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​യും പ​ക്ക​ൽ നി​ന്നാ​ണ് ഇ​വ​ർ 20 ല​ക്ഷം രൂ​പ വാ​ങ്ങി​യ​ത്.

2023 ഫെ​ബ്രു​വ​രി 20 മു​ത​ലാ​ണ് ബാ​ങ്ക് അ​കൗ​ണ്ട് വ​ഴി​യും നേ​രി​ട്ടും ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളി​ൽ നി​ന്നു പ​ണം സ​മാ​ഹ​രി​ച്ച​ത്. എ​ന്നാ​ൽ ഇ​തു​വ​രെ​യും വി​സ ല​ഭി​ച്ചി​ല്ല. തു​ക​യും തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ പ​രാ​തി ന​ൽ​കി​യ​ത്. വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നും വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​നു​മ​ട​ക്കം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​മാ​ന​മാ​യ രീ​തി​യി​ൽ കൂ​ടു​ത​ൽ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Tags