തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വിമാനത്താവളത്തില്‍ 51.58 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

google news
gd

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ര​ണ്ട് വ്യ​ത്യ​സ്ഥ കേ​സു​ക​ളി​ലാ​യി 727.34 ഗ്രാം ​സ്വ​ര്‍ണം പി​ടി​കൂ​ടി. എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍ണ​ത്തി​ന് പൊ​തു​പി​പ​ണി​യി​ല്‍ 51.58 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കും.

വ്യാ​ഴാ​ഴ്ച ഷാ​ര്‍ജ​യി​ല്‍നി​ന്ന്​ എ​ത്തി​യ 6-ഇ 1426 ​ന​മ്പ​ര്‍ വി​മാ​ന​ത്തി​ൽ സീ​റ്റി​ന​ടി​യി​ല്‍ ഒ​ളി​പ്പി​ച്ച​നി​ല​യി​ല്‍ 401 ഗ്രാം ​സ്വ​ര്‍ണ​മാ​ല ക​ണ്ടെ​ത്തി. ഇ​തി​ന് 28.15 ല​ക്ഷം രൂ​പ വി​ല ക​ണ​ക്കാ​ക്കു​ന്നു. ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ശ​നി​യാ​ഴ്ച ദു​ബാ​യി​ല്‍നി​ന്ന്​ എ​ത്തി​യ ഇ.​കെ-522ാം ന​മ്പ​ര്‍ എ​മി​റേ​റ്റ്‌​സ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ല്‍നി​ന്ന്​ 326.34 ഗ്രാം ​സ്വ​ര്‍ണം പി​ടി​ച്ചെ​ടു​ത്തു.അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ ശ​രീ​ര​പ​രി​ശോ​ധ​ന​യി​ല്‍ പൗ​ഡ​ര്‍ രൂ​പ​ത്തി​ലു​ള്ള സ്വ​ര്‍ണം രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍ത്ത് കു​ഴ​മ്പു രൂ​പ​ത്തി​ലാ​ക്കി മൂ​ന്ന് ക്യാ​പ്‌​സൂ​ളു​ക​ളി​ല്‍ നി​റ​ച്ച ത​ര​ത്തി​ലാ​ണ് ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. രാ​സ​വ​സ്തു​ക്ക​ളി​ല്‍നി​ന്ന്​ വേ​ര്‍തി​രി​ച്ച് അ​ധി​കൃ​ത​ര്‍ ബാ​ര്‍ രൂ​പ​ത്തി​ലാ​ക്കി​യ​പ്പോ​ള്‍ 24 കാ​ര​റ്റി​ന്റെ 326.24 ഗ്രാം ​ത​നി​ത്ത​ങ്കം ല​ഭി​ച്ചു. ഇ​തി​ന് 23.43 ല​ക്ഷം രൂ​പ വി​ല ക​ണ​ക്കാ​ക്കു​ന്നു.

Tags