തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു

google news
police8

തിരുവനന്തപുരം :  കിളിമാനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. സംഭവ ശേഷം ഭർത്താവ് ഗിരീഷ് (40) കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കിളിമാനൂർ പുതുമംഗലം കാരിക്കുഴി കോളനിയിൽ കുക്കുവിൻ്റെ കഴുത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ കുക്കുവിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. 

Tags