തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍

google news
കൃഷി നഷ്ടത്തില്‍; കഞ്ചാവ് നടാന്‍ അനുമതി തേടി ജില്ലാ ഭരണകൂടത്തിന് അപേക്ഷയുമായി കര്‍ഷകന്‍

നേ​മം: വീ​ട്ടി​ല്‍ ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ര്‍ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. വ​ലി​യ​റ​ത്ത​ല ജ​ങ്​​ഷ​ന് സ​മീ​പം വാ​ക​ഞ്ചാ​ലി​യി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പ്ര​ദീ​പ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

ന​രു​വാ​മൂ​ട് സി.​ഐ അ​ഭി​ലാ​ഷി​നു​കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​നു​പി​റ​കി​ല്‍ കു​ളി​മു​റി​ക്ക​ടു​ത്താ​യി ഒ​രു പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റി​ല്‍ ആ​ണ് ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ര്‍ത്തി​യി​രു​ന്ന​ത്. ന​രു​വാ​മൂ​ട് സി.​ഐ അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ രാ​ജേ​ഷ് കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ സു​രേ​ഷ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​യ ബി​നോ​ജ്, പീ​റ്റ​ര്‍ ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags