ഒ​പ്പ​മി​രു​ന്ന് മ​ദ്യ​പി​ക്കാ​ൻ സമ്മതിച്ചില്ല ; തിരുവനന്തപുരത്ത് അ​ച്ഛ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പിച്ച് മ​ക​ൻ

google news
police8

വ​ർ​ക്ക​ല: ഒ​പ്പ​മി​രു​ന്ന് മ​ദ്യ​പി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് മ​ക​ൻ അ​ച്ഛ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ വെ​ട്ടൂ​രി​ലാ​ണ് സം​ഭ​വം. മേ​ൽ​വെ​ട്ടൂ​ർ ക​യ​റ്റാ​ഫി​സ് ജ​ങ്​​ഷ​ന് സ​മീ​പം പ്ര​ഭാ​മ​ന്ദി​ര​ത്തി​ൽ പ്ര​സാ​ദി​നെ(63) യാ​ണ് മ​ക​ൻ പ്രി​ജി​ത്ത് (39) മ​ദ്യ​ല​ഹ​രി​യി​ൽ വെ​ട്ടി​പ്പ​രി​ക്കേ​ൽ​ച്ച​ത്.

മ​ദ്യ​പി​ച്ചു​വീ​ട്ടി​ലെ​ത്തി​യ പ്രി​ജി​ത്ത് ത​നി​ക്കൊ​പ്പ​മി​രു​ന്ന്​ മ​ദ്യ​പി​ക്കാ​ൻ അ​ച്ഛ​നോ​ട്​​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​സാ​ദ് ആ​വ​ശ്യം നി​രാ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കാ​യി. പ്ര​കോ​പി​ത​നാ​യ പ്രി​ജി​ത്ത് വെ​ട്ടു​ക​ത്തി​കൊ​ണ്ട് പ്ര​സാ​ദി​ന്റെ ത​ല​ക്ക്​ വെ​ട്ടു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തു​മ്പോ​ഴേ​ക്കും പ്രി​ജി​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​സാ​ദി​നെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ത​ല​യി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വി​ൽ ഇ​രു​പ​തോ​ളം തു​ന്ന​ലു​ക​ളു​ണ്ട്. വ​ർ​ക്ക​ല പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​സാ​ദി​ന്റെ മൊ​ഴി​യെ​ടു​ത്തു.

പ്രി​ജി​ത്ത് പ്ര​സാ​ദി​നെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കാ​റു​ള്ള​താ​യും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ്​ പ്ര​സാ​ദി​ന്റെ വ​സ്ത്ര​ങ്ങ​ൾ തീ​യി​ട്ട് ന​ശി​പ്പി​ച്ചി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഭാ​ര്യ​യോ​ടും മ​ക​നോ​ടു​മൊ​പ്പം താ​മ​സി​ച്ചി​രു​ന്ന പ്ര​സാ​ദ് മ​ക​ന്റെ ഉ​പ​ദ്ര​വം കാ​ര​ണം കു​ടു​ബ​വീ​ട്ടി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

അ​ച്ഛ​നും മ​ക​നും സ്ഥി​രം വ​ഴ​ക്കി​ടാ​റു​ണ്ടെ​ന്നും ചി​ല​പ്പോ​ഴൊ​ക്കെ ഒ​രു​മി​ച്ചു മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും പ്ര​സാ​ദി​ന്റെ ഭാ​ര്യ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags