തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ദേഹത്തേക്ക് മറിഞ്ഞ് രണ്ടര വയസുകാരന് ദാരുണാന്ത്യം

accident-alappuzha
accident-alappuzha

തിരുവനന്തപുരം : നിയന്ത്രണം വിട്ട കാർ ദേഹത്തേക്ക് മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. പറണ്ടോട് സ്വദേശികളായ വിഷ്ണുവിന്റെയും കരിസ്മയുടെ മകൻ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് പുതുകുളങ്ങരയിൽ വച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന്, പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറി‍ച്ച് പുറത്തേക്ക് വീഴുകയായിരുന്നു.

കുട്ടിയുടെ മുകളിലേക്കു കാർ മറിയുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ ഋതിക് മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഋതിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags