തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ബസിൽ പീഡിപ്പിച്ച കണ്ടക്ടർക്ക് നാലുവർഷം കഠിനതടവ്

busconductor
busconductor

തി​രു​വ​ന​ന്ത​പു​രം : പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ ബ​സി​ൽ പീ​ഡി​പ്പി​ച്ച ക​ണ്ട​ക്ട​ർ സ​ന്തോ​ഷ്‌​കു​മാ​റി​നെ(43) നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 10,000 രൂ​പ പി​ഴ​യ്ക്കും ശി​ക്ഷി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ആ​ർ. രേ​ഖ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ​തു​ക കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്നും അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​മാ​സം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. 2022 ഡി​സം​ബ​ർ എ​ട്ടി​ന് രാ​വി​ലെ കു​ട്ടി ബ​സി​ൽ സ്കൂ​ളി​ൽ പോ​കു​മ്പോ​ഴാ​ണ്​​സം​ഭ​വം. കു​ട്ടി ക​യ​റി​യ​ത് മു​ത​ൽ ക​ണ്ട​ക്ട​ർ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. സ്റ്റോ​പ്പി​ലി​റ​ങ്ങു​മ്പോ​ൾ കു​ട്ടി​യു​ടെ സ്വ​ക​ര്യ ഭാ​ഗ​ങ്ങ​ളി​ൽ പി​ടി​ച്ചു.

കു​ട്ടി ഭ​യ​ന്ന് ഓ​ടി​പ്പോ​യി കൂ​ട്ടു​കാ​രി​ക​ളോ​ട് വി​വ​രം പ​റ​ഞ്ഞു. കു​ട്ടി​യും കൂ​ട്ടു​കാ​രി​ക​ളും ചേ​ർ​ന്ന് പ്രി​ൻ​സി​പ്പ​ലി​നെ അ​റി​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി. പൊ​ലീ​സ് സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞു നി​ർ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ ഹാ​ജ​രാ​യി. പേ​രൂ​ർ​ക്ക​ട എ​സ്.​ഐ വി​നോ​ദ് വി.​കെ ആ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Tags