തിരുവനന്തപുരത്ത് റസ്റ്റോറന്റ് ഉടമയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ഒന്നാംപ്രതി അറസ്റ്റില്‍

arrest

നേ​മം: റ​സ്റ്റോ​റ​ന്റ് പൂ​ട്ടി വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഉ​ട​മ​യെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ​യും ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​ന്നാം​പ്ര​തി അ​റ​സ്റ്റി​ല്‍. തി​രു​മ​ല ചി​ത്രാ​ന​ഗ​റി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു വ​രു​ന്ന ശ്യാം ​കെ. നാ​യ​ര്‍ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​വ​ര്‍ഷം സെ​പ്തം​ബ​ര്‍ 18ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന, പൂ​ജ​പ്പു​ര ത​റ​വാ​ട്ടി​ല്‍ റ​സ്റ്റോ​റ​ന്റ് ഉ​ട​മ രാ​കേ​ഷ്, ഭാ​ര്യ ലേ​ഖ, മ​ക​ള്‍, ര​ണ്ടു ബ​ന്ധു​ക്ക​ള്‍ എ​ന്നി​വ​രാ​ണ്​ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യ​ത്.

ര​ണ്ടാം​പ്ര​തി തി​രു​മ​ല സ്വ​ദേ​ശി ന​ന്ദു (24), മൂ​ന്നാം​പ്ര​തി പൂ​ജ​പ്പു​ര സ്വ​ദേ​ശി വൈ​ഷ്ണ​വ് (22) എ​ന്നി​വ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. നാ​ലാം​പ്ര​തി കോ​ട​തി​യി​ല്‍ നി​ന്ന്​ മു​ന്‍കൂ​ര്‍ ജാ​മ്യം നേ​ടി. പൂ​ജ​പ്പു​ര സി.​ഐ സി. ​ശ്രീ​ജി​ത്ത്, എ​സ്.​ഐ കെ.​എ​ച്ച് ഷാ​ന​വാ​സ് എ​ന്നി​വ​രാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി റി​മാ​ന്‍ഡി​ലാ​ണ്.

Tags