തിരുവനന്തപുരത്ത് മദ്യപിച്ചത് ചോദ്യംചെയ്തയാൾക്കുനേരെ കൈയേറ്റം; പ്രതികൾ അറസ്റ്റിൽ

google news
arrest
പൂ​ന്തു​റ: ബീ​മാ​പ​ള്ളി പ​രി​സ​ര​ത്തി​രു​ന്ന് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം​ചെ​യ്ത​യാ​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ മൂ​ന്നു​പേ​രെ പൂ​ന്തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബീ​മാ​പ​ള്ളി യു​പി.​എ​സി​നു സ​മീ​പം പു​തു​വ​ല്‍ ഹൗ​സ് ടി.​സി -46 / 256-ല്‍ ​ഷി​ബി​ലി (38), ടി.​സി- 45 /1332 പു​തു​വ​ല്‍ പു​ര​യി​ട​ത്തി​ല്‍ റി​യാ​സ് (26), ടി.​സി - 45 /1332 പു​തു​വ​ല്‍ പു​ര​യി​ട​ത്തി​ല്‍ ബാ​ദു​ഷ (39) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ മൂ​വ​രും ചേ​ര്‍ന്ന് പ​ള്ളി കോ​മ്പൗ​ണ്ടി​ല്‍ ഇ​രു​ന്ന് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം​ചെ​യ്ത ബീ​മാ​പ​ള്ളി ജ​മാ​അ​ത്ത് ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​നെ​യാ​ണ്​ പ്ര​തി​ക​ള്‍ അ​സ​ഭ്യം വി​ളി​ക്കു​ക​യും മ​ര്‍ദി​ക്കു​ക​യും ചെ​യ്‌​ത​ത്. പ്ര​തി​ക​ളി​ല്‍ റി​യാ​സും ബാ​ദു​ഷ​യും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ഷി​ബി​ലി​യു​ടെ പേ​രി​ല്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മു​പ്പ​തോ​ളം കേ​സു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags