തിരുവനന്തപുരം ആറയൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

police
police

തിരുവനന്തപുരം : തിരുവനന്തപുരം പാറശ്ശാല, ആറയൂരിൽ നിന്നും കാണാതായ 15 വയസുള്ള ആദിത്യനെ കണ്ടെത്തി. കർണ്ണാടക, മംഗലാപുരത്ത് നിന്നും റെയിൽവേ പൊലീസ് കണ്ടെത്തിയതായി പാറശ്ശാല പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി അയൽപക്കത്തുള്ള മുത്തശ്ശിയുടെ വീട്ടിൽ ഉറങ്ങാൻ പോയിരുന്നു.പുലർച്ചെ കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടിയുടെ മുറിയിൽ നിന്ന് ഒരു കത്ത് കണ്ടെടുത്തിരുന്നു..”നല്ല നിലയിലായതിന് ശേഷം തിരിച്ചു വീട്ടിലേക്കെത്താമെന്ന് കത്തിൽ എഴുതിയിട്ടുണ്ട്. കെട്ടിട നിർമ്മാണ തൊഴിലാളിയായ അച്ഛൻ സതീഷും മകൻ ആദിത്യനും മാത്രമാണ് വീട്ടിൽതാമസിച്ചിരുന്നത്.

Tags