തിരുവനന്തപുരം വിമാനത്താവളത്തില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി പിടിയിൽ
വലിയതുറ : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ അനധികൃതമായി കടത്തിയ 50 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍. ചിറയിന്‍കീഴ് സ്വദേശിനി ശ്രീക്കുട്ടിയാണ് (32) പിടിയിലായത്. ദുബൈയില്‍ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തില്‍ മിശ്രിതരൂപത്തിലാക്കിയ കടത്തിയ 780 ഗ്രാം സ്വര്‍ണമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്.
സ്വര്‍ണത്തിന് പുറമേ കഴിഞ്ഞദിവസം എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷെഫീക്കില്‍നിന്ന് മൂന്ന് ലക്ഷം രൂപ വിലവരുന്ന വിദേശ നിർമിത വ്യാജ സിഗരറ്റും പിടിച്ചെടുത്തു. സ്വര്‍ണവും സിഗരറ്റും കടത്തികൊണ്ട് വന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.