തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെ കാര്‍ കത്തിച്ച സംഭവം ; സഹപാഠിയും മാതാവും അറസ്റ്റില്‍
Nov 25, 2024, 07:31 IST
ആറ്റിങ്ങല്‍ വഞ്ചിയൂര്‍ സ്വദേശിയായ സഹപാഠിയും മാതാവുമാണ് നഗരൂര്‍ പൊലീസിന്റെ പിടിയിലായത്.
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെ കാര്‍ കത്തിച്ച സംഭവത്തില്‍ സഹപാഠിയും മാതാവും അറസ്റ്റില്‍. ആറ്റിങ്ങല്‍ വഞ്ചിയൂര്‍ സ്വദേശിയായ സഹപാഠിയും മാതാവുമാണ് നഗരൂര്‍ പൊലീസിന്റെ പിടിയിലായത്.
തീവയ്ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 16 കാരനായ പ്രതി ആറ്റിങ്ങലിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
സഹപാഠിയുടെ മോശമായ പെരുമാറ്റം പെണ്‍കുട്ടി മുന്‍പ് വിലക്കിയതിലെ വിരോധമാണ് കാര്‍ ആക്രമിക്കാന്‍ കാരണമായത്. 16 കാരന്‍ അമ്മയുടെ അറിവോടുകൂടിയാണ് അക്രമ സംഭവം നടത്തിയതെന്ന് പൊലീസിന് മനസ്സിലായി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.