തിരുവല്ല കുമ്പനാട് കരോള്‍ സംഘത്തിന് മര്‍ദ്ദനം; ആക്രമിച്ചത് മദ്യപ സംഘം

carol
carol

ഈആര്‍സി കുമ്പനാട് ദേവാലയത്തിലെ കരോള്‍ സംഘത്തെയാണ് ആക്രമിച്ചത്.

തിരുവല്ല കുമ്പനാട്ടില്‍ ക്രിസ്തുമസ് കരോള്‍ സംഘത്തിന് നേരെ ആക്രമണം. പതിനഞ്ച് ആളുകളുള്ള അക്രമി സംഘമാണ് കരോള്‍ സംഘത്തെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്നു ഇവരുടെ ആക്രമണം.

ഈആര്‍സി കുമ്പനാട് ദേവാലയത്തിലെ കരോള്‍ സംഘത്തെയാണ് ആക്രമിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. പാസ്റ്റര്‍ ജോണ്‍സന്‍, നെല്ലിക്കാല സ്വദേശി മിഥിന്‍, സജി ,ഷൈനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

മദ്യ ലഹരിയില്‍ കരോള്‍ സംഘത്തെ ആക്രമിച്ചതായി കോയിപ്രം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കുമ്പനാട് സ്വദേശി വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags