തിരുവല്ല കവിയൂർ പുഞ്ചയിൽ നൂറോളം താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

duck

തിരുവല്ല : കവിയൂർ പുഞ്ചയിൽ നൂറോളം താറാവുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് താറാവുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.

ചത്ത താറാവുകളെ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്കായി മഞ്ഞാടി പക്ഷി രോഗ നിർണയ കേന്ദ്രത്തിൽ എത്തിച്ചു. അപ്പർ കുട്ടനാടൻ മേഖലയിൽ നിന്നും കൊണ്ടുവന്ന താറാവുകളാണ് ചത്തത്.

താറാവ് കർഷകന്റെ വിലാസം സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ താറാവുകളുടെ മരണകാരണം വ്യക്തമാകുമെന്ന് മഞ്ഞാടി പക്ഷി രോഗ കേന്ദ്രം അധികൃതർ അറിയിച്ചു.

Tags