തൃശൂരില്‍ വാളുമായി യുവാക്കള്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

google news
thrissur



തൃശൂരില്‍ വാളുമായിറങ്ങിയ യുവാക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂര്‍ എളവള്ളി വാകയിലാണ് യുവാക്കള്‍ സ്‌കൂട്ടറില്‍ വാളുമായി എത്തിയത്. ഇതില്‍ ഒരാള്‍ വാളുമായി റോഡിലൂടെ നടക്കുന്ന ചിത്രവും പുറത്തുവന്നു. ഇവര്‍ ആരെന്ന് വ്യക്തമല്ല.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ രണ്ട് യുവാക്കളുടെ കൈവശം ഒരു പൊതിയിലാണ് വടിവാള്‍ ഉണ്ടായിരുന്നത്. ബൈക്കിന്റെ പിന്നിലിരുന്നയാള്‍ വാളുമെടുത്ത് നടക്കുകയായിരുന്നു. പാവറട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം.

Tags